എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്ത യൂണിയൻ പ്രസിഡണ്ടിനെ എൻഎസ്എസ് നേതൃത്വം പുറത്താക്കിയതിൽ വിവാദം

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സി.പി നായരുടെ രാജി എഴുതി വാങ്ങുകയായിരുന്നു

Update: 2024-03-20 05:07 GMT
Advertising

കോട്ടയം: കോട്ടയത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത യൂണിയൻ പ്രസിഡണ്ടിനെ എൻഎസ്എസ് നേതൃത്വം പുറത്താക്കിയ നടപടിയിൽ വിവാദം തുടരുന്നു . താഴെത്തട്ടിൽ വിഷയം സജീവ ചർച്ചയാക്കുവാനാണ് യുഡിഎഫ് ,എൻഡിഎ മുന്നണികളുടെ നീക്കം. എന്നാൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കി പ്രശ്നം തണുപ്പിക്കാൻ ആണ് എൽഡിഎഫ് ശ്രമം.

എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ടും ഡയറക്ടറേറ്റ് ബോർഡ് അംഗവുമായിരുന്ന സി.പി നായരുടെ രാജിയിലാണ് രാഷ്ടീയ പോര്. പാലായിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി  സിപി നായരുടെ രാജി എഴുതി വാങ്ങി.

സിപി നായരെ ഒഴിവാക്കി മറ്റ് അംഗങ്ങളെ ഉൾപ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും രൂപീകരിച്ചു. എൽഡിഎഫ് നയങ്ങളെ എക്കാലവും തുറന്നു എതിർക്കുന്ന എൻഎസ്എസ് നടപടി എൽഡിഎഫിനെതിരെ ആയുധമാക്കുകയാണ് എതിർകക്ഷികൾ.

തുറന്നു ചർച്ചകൾ ഒഴിവാക്കി താഴെത്തട്ടിൽ പ്രവർത്തകർക്കിടയിൽ വിഷയം ബോധിപ്പിക്കാൻ ആണ് യുഡിഎഫ് നീക്കം. ഭവന സന്ദർശനങ്ങളിൽ ഇക്കാര്യം ചർച്ചയാക്കാനും നിർദ്ദേശമുണ്ട്. എൻ.ഡി.എയും വിഷയം സജീവ ചർച്ചയാക്കിയാണ് തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ശ്രദ്ധയോടെയാണ് എൽഡിഎഫ് പ്രതിരോധം.

പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. കേരള കോൺഗ്രസും ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുത്തതിനാണ് സിപി നായർക്കെതിരെയുള്ള നടപടിയെന്നത് പാർട്ടിയിലും മുന്നണിയിലും കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.



ഇതിനു പിന്നാലെയാണ് ഡയറക്ടർ ബോർഡിൽ നിന്നും തെറിപ്പിച്ചത്

പാലായിൽ ചാഴികാടൻ്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തതാണ് നടപടിയ്ക്ക്

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News