ഐ.സി.യു പീഡനം: പരാതിയിൽ നടപടിയില്ല; ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽ കാണാൻ അതിജീവിത

അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ സമരം ആരംഭിക്കാനാണ് അതിജീവിതയുടെ തീരുമാനം

Update: 2023-08-11 04:24 GMT
Advertising

കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിലെ പീഡനക്കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരിൽ കാണുമെന്ന് അതിജീവിത. ഗൈനക്കോളജിസ്റ്റിനെതിരെ നൽകിയ പരാതിയിൽ നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അതിജീവിത മീഡിയവണിനോട് പറഞ്ഞു.

മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാളിനെതിരെയും ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരെയും പീഡനത്തിനിരയായ യുവതി അന്വേഷണ സമിതിയിൽ പരാതി നൽകിയിരുന്നു. പരാതി നൽകി നാളിതുവരെയായിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽകണ്ട് പരാതി നൽകാൻ അതിജീവിത ഒരുങ്ങുന്നത്.

മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് അനീതിയാണ് ഉണ്ടായത്. ഗൈനക്കോളജിസ്റ്റ് സമർപ്പിച്ച റിപ്പോർട്ടിൽ താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും ഉൾപ്പെടുത്തിയിട്ടില്ലെന്ന് അന്നുതന്നെ മനസ്സിലായിരുന്നതായും അതിജീവിത പറയുന്നു. ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ടതിനുശേഷവും അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ സമരം ആരംഭിക്കാനാണ് അതിജീവിതയുടെ തീരുമാനം.


Full View


The victim in Kozhikode Medical College ICU will meet Health Minister Veena George and Chief Minister Pinarayi Vijayan in person.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News