മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരായ ഹരജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും

മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹരജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് പരിഗണിക്കുന്നത്

Update: 2024-03-27 01:01 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ ടി.വീണയ്ക്കുമെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹരജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന വിജിലൻസ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക.

കരിമണൽ ഖനനത്തിന് സി.എം.ആര്‍.എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സി.എം.ആര്‍.എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്റെ ആരോപണം. ഇതിൽ താൻ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

മൂന്ന് ഘട്ടങ്ങളിലായി വാർത്താ സമ്മേളനങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. രേഖകൾ സഹിതമാണ് അദ്ദേഹം വിജിലൻസിന് പരാതി സമർപ്പിച്ചത്.

എന്നാൽ ഈ ഹര്‍ജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്. ഹരജി നേരത്തെ തന്നെ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News