ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല; പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും

കണ്ടാലറിയാവുന്ന നാല് പേരുൾപ്പെടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

Update: 2022-01-13 00:54 GMT
Advertising

ധീരജ് രാജേന്ദ്രന്‍ വധക്കേസില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവര്‍ത്തകന്‍ അലക്സ് റാഫേലിനെ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു.

ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ ആയുധം ഇനിയും കണ്ടെത്താനായിട്ടില്ല. ആയുധം കണ്ടെത്താനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യംചെയ്യും. കൊല നടന്ന സ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും.

ധീരജിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ സംഘമായി എത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇടതു നെഞ്ചിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കണ്ടാലറിയാവുന്ന നാലു പേരടക്കം ആറു പേരാണ് കേസിലെ പ്രതികള്‍.

കണ്ടാലറിയാവുന്ന നാല് പേരുൾപ്പെടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ മറ്റു പ്രതികൾ ഒളിവിലാണ്. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഒന്നാം പ്രതി നിഖിൽ കോടതിയിൽ പറഞ്ഞു. ഇടുക്കി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത് താനാണെന്നും ധീരജുമായി വാഹനം പോകുന്നത് കണ്ടപ്പോഴാണ് കത്തിക്കുത്തുണ്ടായ കാര്യം അറിഞ്ഞതെന്നും രണ്ടാം പ്രതി ജെറിനും പറഞ്ഞു. വധശ്രമം, അന്യായമായി സംഘംചേരൽ തുടങ്ങി വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികളെ പീരുമേട് സബ് ജയിലിലേക്കാണ് മാറ്റിയത്. നിഖിലുമായി സംഭവ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുക്കാനായില്ല. ഇതിനിടെ ആശുപത്രിയിൽ ചികിൽസയിലുള്ള അഭിജിതിനെ വിദഗ്ധ ചികിൽസയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News