സമഗ്ര ഭൂനിയമം വേണമെന്ന് വെൽഫെയർ പാർട്ടി
സമഗ്ര ഭൂനിയമം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ ഷെഫീഖിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം റവന്യൂ മന്ത്രി കെ. രാജനുമായി ചർച്ച നടത്തി
തിരുവനന്തപുരം: സമഗ്ര ഭൂനിയമം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ ഷെഫീഖിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം റവന്യൂ മന്ത്രി കെ. രാജനുമായി ചർച്ച നടത്തി. ഭൂരഹിതരായ കർഷക കുടുംബങ്ങൾക്ക് ഒരേക്കർ കൃഷിഭൂമി അനുവദിക്കുക, തോട്ടം ഭൂമിയ്ക്ക് പരിധി ബാധകമാവുന്ന സമഗ്ര ഭൂനിയമം നിർമ്മിക്കുക, പുറമ്പോക്ക് ഭൂമിയിലെ മുഴുവൻ താമസക്കാർക്കും അടിയന്തരമായി പട്ടയ വിതരണം നടത്തുക, അരിപ്പ, ചെങ്ങറ ഉൾപ്പെടെ കേരളത്തിൽ നടക്കുന്ന ഭൂസമരങ്ങളുടെ സമര പ്രവർത്തകർക്ക് ഭൂമി നൽകി സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുക, മിച്ച ഭൂമി തിരിച്ചുപിടിക്കാൻ നടപടി പുനരാരംഭിക്കുക ഇതിനായി ലാൻഡ് ബോർഡ് ശക്തിപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മന്ത്രിയെ സന്ദർശിച്ചത്.
ടാറ്റ ഹാരിസൺ ഉൾപ്പെടെയുള്ള വൻകിട കയ്യേറ്റക്കാരുടെ ഭൂമി അളന്ന് തിരിച്ച് കൈയേറ്റം ഒഴിപ്പിച്ചു ഭൂമി ഏറ്റെടുക്കുക, വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റീസർവേ നടപടികൾ ഉടൻ പൂർത്തിയാക്കുക നഗരപരിധിയിൽ ഉള്ള ഭൂരഹിതർക്ക് വിതരണം ചെയ്യുന്ന ഫ്ലാറ്റിന് അളവ് 800 സ്ക്വയർ ഫീറ്റ് ആയി വർധിപ്പിക്കുക, സംസ്ഥാനത്തെ ഭൂരഹിതരുടെ പട്ടിക പ്രസിദ്ധീകരിക്കുക, തോട്ടം തൊഴിലാളികൾക്ക് ഭൂമി വിതരണം ചെയ്യുക, ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുന്നതിനും ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കുന്നതിനും നടപടി സ്വീകരിക്കുക, സംസ്ഥാനത്ത് ഭൂസമരത്തിന് ഭാഗമായി വിവിധ സമര പ്രവർത്തകർക്ക് നേരെ പോലീസ് എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുക, ഭൂരഹിതർക്ക് സ്വന്തമായി ഭൂമിയും വീടും ലഭിക്കുന്നതുവരെ വീട്ടുവാടക നൽകുന്നതിന് നടപടി സ്വീകരിക്കുക, തീരദേശവാസികൾ ഇൽ കടലാക്രമണം മൂലം ഭൂമി നഷ്ടപ്പെട്ടവർക്ക് തീരദേശത്ത് തന്നെ ഭൂമി കണ്ടെത്തി വീട് നിർമ്മിച്ച് നൽകുക പരമ്പരാഗതമായി തീരദേശത്ത് താമസിക്കുന്നവർക്ക് ഭവന നിർമ്മാണത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വെൽഫെയർ പാർട്ടി പ്രതിനിധി സംഘം ചർച്ച നടത്തിയത്.
വെൽഫെയർ പാർട്ടി ഭൂസമര സമിതി സംസ്ഥാന കൺവീനർ ഷെഫീഖ് ചോഴിയക്കോട്, അഡ്വ. അനിൽകുമാർ തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.