കസ്റ്റഡിയിൽ മരിച്ച പ്രതിയടക്കമുള്ളവർ തങ്ങൾക്കെതിരെ ജഡ്ജിക്കുന്നിൽ സദാചാര ആക്രമണം നടത്തിയെന്ന് യുവാവ്
അവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു ഈ സംഘം തന്നെ അര മണിക്കൂറോളം മർദ്ദിച്ചുവെന്നും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മർദ്ദിക്കാൻ ശ്രമിച്ചുവെന്നും യുവാവ്
തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ പ്രതി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവാവ്. ഇദ്ദേഹവും ഭാര്യയും ജഡ്ജിക്കുന്നിലെത്തിയപ്പോൾ മരിച്ച നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാറടക്കം കസ്റ്റഡിയിലെടുത്ത അഞ്ച് പേരടങ്ങുന്ന സംഘം തങ്ങൾക്കെതിരെ സദാചാര ആക്രമണം നടത്തിയെന്ന് യുവാവ് മീഡിയ വണിനോട് പറഞ്ഞു. അവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു ഈ സംഘം തന്നെ അര മണിക്കൂറോളം മർദ്ദിച്ചുവെന്നും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മർദ്ദിക്കാൻ ശ്രമിച്ചുവെന്നും യുവാവ് പറഞ്ഞു. പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമമെന്നും കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം, തിരുവല്ലം സ്റ്റേഷനിൽ വെച്ചുണ്ടായ സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം പുറത്തുവന്നു. ഹൃദയാഘാതത്തിന്റെ കാരണം വ്യക്തമാകാൻ പാത്തോളജിക്കൽ പരിശോധന ഫലം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിലെ പ്രതികളായ അഞ്ചു പേരെ തിരുവല്ലം പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇന്നലെ രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സുരേഷ് കുമാറിനെ പൊലീസ് ഉപദ്രവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
The young man said that the accused, who died in custody, had carried out a moral assault on them at the Judgikkunnu