'ജനങ്ങളെ തമ്മിലടിപ്പിച്ച് നാല് വോട്ടുനേടാൻ ശ്രമം'; പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് യൂത്ത് ലീഗ്

സംഘപരിവാർ പ്രചാരണം മുഖ്യമന്ത്രി ഏറ്റുപിടിക്കുകയാണെന്നും പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പി.കെ ഫിറോസ് പറഞ്ഞു.

Update: 2024-03-07 10:47 GMT
Advertising

കോട്ടയം: പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങയറ്റം പ്രതിഷേധാർഹമെന്ന് യൂത്ത് ലീഗ്. ജനങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പിൽ നാല് വോട്ട് നേടാനാണ് ശ്രമമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. സർവകക്ഷി യോഗം വിളിച്ച് പ്രശ്നങ്ങൾ പരിഹരിച്ചതാണ്. സംഘപരിവാർ പ്രചാരണം മുഖ്യമന്ത്രി ഏറ്റുപിടിക്കുകയാണെന്നും പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പി.കെ ഫിറോസ് പറഞ്ഞു.  

പൂഞ്ഞാറിൽ വൈദികനെ വിദ്യാർഥികൾ വാഹനമിടിപ്പിച്ചെന്ന കേസിൽ കുട്ടികളുടെ നടപടി തെമ്മാടിത്തമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഭവത്തിൽ മുസ്‍ലിം കുട്ടികൾ മാത്രമാണ് ഉൾപ്പെ​ട്ടതെന്നും അതിനാലാണ് ഒരു വിഭാഗത്തിൽ പെട്ടവരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

മുഖ്യമന്ത്രി വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്‍ലിം സംഘടനകൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മുഖ്യമന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണ്. കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിനെ പർവതീകരിക്കാൻ തൽപ്പര കക്ഷികൾ ശ്രമിച്ചു. ഇത്തരക്കാർക്ക് പരോക്ഷമായ പിന്തുണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും പ്രസ്താവനയിൽ വിമർശിച്ചു. മുസ്‍ലിം ലീഗ്, വെൽഫർ പാർട്ടി, ജമാഅത്ത ഇസ്‍ലാമി, എസ്.ഡി.പി.ഐ, മർക്കസുദ്ദഅ‍്‍വ, കെ.എൻ.എം, വിസ്ഡം, മഹല്ല് കമ്മിറ്റി അടക്കമുള്ള സംഘടനകൾ ചേർന്നാണ് പ്രസ്താവനയിറക്കിയത്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News