കൂടുതല്‍ പ്രതീക്ഷയുണ്ട്, എത്രയും പെട്ടന്ന് അവനെ ഇറക്കാനുള്ള ശ്രമം നടത്തണം: ബാബുവിന്റെ ഉമ്മ
ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള തീവ്ര ശ്രമം തുടരുകയാണ്. സൈന്യം ബാബുവിന്‍റെ അരികിലെത്തി
മകന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതീക്ഷയുണ്ട്. സൈന്യ അവന്റെ അരികിലെത്തിയെന്ന കാര്യവും ഉറപ്പായി , എത്രയും പെട്ടന്ന് മകനെ ഇറക്കാനുള്ള ശ്രമം നടത്തണമെന്ന്പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ആര്‍. ബാബുവിന്റെ ഉമ്മ പറഞ്ഞു. അമ്മ എന്ന നിലയില്‍ ഭക്ഷണം നല്‍കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്. നാട്ടുകാരും പൊലീസും മറ്റു സേന അംഗങ്ങളും ഉറക്കമെഴിച്ചാണ് രക്ഷാ പ്രവര്‍ത്തനത്തിന് മുന്‍ കൈ എടുക്കുന്നത്. അവർക്കുള്ള നന്ദി അറിയിക്കുന്നതായും ബാബുവിന്റെ ഉമ്മ പറഞ്ഞു.
അതെ സമയം ബാബു മലയിൽ കുടുങ്ങിയിട്ട് 40 മണിക്കൂർ പിന്നിട്ടു. ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള തീവ്ര ശ്രമം തുടരുകയാണ് . സൈന്യം ബാബുവിന്‍റെ അരികിലെത്തി. ബാബുവുമായി സംസാരിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ബാബുവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് തിങ്കളാഴ്ച മല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ സുഹൃത്തുക്കള്‍ മലയിറങ്ങി പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.