തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ

കയ്യിൽ പെട്രോളുമായി രണ്ട് പേർ മരത്തിന്റെ മുകളിൽ കയറി

Update: 2024-10-19 02:38 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ. കോർപ്പറേഷന് മുമ്പിലുള്ള മരത്തിനു മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കയ്യിൽ പെട്രോളുമായി രണ്ട് പേർ മരത്തിന്റെ മുകളിൽ കയറി. കോർപ്പറേഷൻ കരാർ തൊഴിലാളികളോ കോർപ്പറേഷൻ അംഗീകൃത ശുചീകരണ തൊഴിലാളികളോ അല്ലാത്ത ഇവർ കഴിഞ്ഞ 15 ലേറെ വർഷമായി വർഷങ്ങളായി സ്വയം സന്നദ്ധ പ്രവർത്തകരായി ജൈവ മാലിന്യശേഖരണം നടത്തുന്നവരാണ്. 

കോർപ്പറേഷനു മുമ്പിൽ 16 ദിവസമായി കുടിൽ കെട്ടി സമരം നടത്തിവരുന്ന ശുചീകരണ തൊഴിലാളികളാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. ഫയർഫോഴ്‌സും പോലീസും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇവരെ മാറ്റി നിർത്തി ഹരിത കർമ്മ സേനയേയും മറ്റ് ഏജൻസികളേയും ജൈവ മാലിന്യ ശുചീകരണ പ്രവർത്തി ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. ഇത് തങ്ങളുടെ ഉപജീവനമാർഗം തകിടം മറിക്കുമെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് വൻ തുക പിഴ ഈടാക്കുന്നതായും ആരോപണമുണ്ട്.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News