പൊലീസുകാര്‍ സല്യൂട്ടടിക്കുന്നില്ല; പരാതിയുമായി തൃശൂര്‍ മേയര്‍

നഗരസഭയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നാണ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതി.

Update: 2021-07-02 09:16 GMT
Advertising

പൊലീസുകാര്‍ സല്യൂട്ടടിക്കുന്നില്ലെന്ന് ഡി.ജി.പിക്ക് തൃശൂര്‍ മേയറുടെ പരാതി. നഗരസഭയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നാണ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതി. കമ്മീഷണര്‍ക്കും പൊലീസ് ചീഫിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും മേയര്‍ പരാതിയില്‍ പറയുന്നു.

പ്രോട്ടോകോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ പിന്നെ മേയര്‍ക്കാണ് സ്ഥാനം. എന്നാല്‍ പൊലീസുകാര്‍ ഇത് പരിഗണിക്കുന്നില്ല. മേയര്‍ വാഹനത്തില്‍ കടന്നുപോവുമ്പോള്‍ പൊലീസുകാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമാണുള്ളത്.

പ്രോട്ടോകോളില്‍ എം.എല്‍.എ, എം.പി, കളക്ടര്‍, കമ്മീഷണര്‍ തുടങ്ങിയവര്‍ മേയറുടെ താഴെയാണ്. എന്നാല്‍ അവരെയെല്ലാം സെല്യൂട്ട് ചെയ്യുന്ന പൊലീസുകാര്‍ മേയറോട് മാത്രമാണ് അവഗണന കാണിക്കുന്നത്. തന്റെ വ്യക്തിപരമായ ആവശ്യമല്ല ഉന്നയിക്കുന്നത്. മേയര്‍ പദവിക്ക് കൊടുക്കേണ്ട പരിഗണനയാണ് ആവശ്യപ്പെടുന്നതെന്നും മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു.

പ്രോട്ടോകോള്‍ പ്രകാരമുള്ള ന്യായമായ ആവശ്യമാണ് താന്‍ ഉന്നയിക്കുന്നത്. നിയമപരമായ അവകാശം നേടിയെടുക്കാന്‍ ഏതറ്റം വരെയും പോവുമെന്നും മേയര്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News