തൊടുപുഴ ബിജു വധക്കേസ്: ബിജുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കത്തി കണ്ടെത്തി
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു
Update: 2025-03-27 14:38 GMT


ഇടുക്കി: തൊടുപുഴ ബിജു വധക്കേസ് തെളിവെടുപ്പിൽ നിർണായക കണ്ടെത്തൽ. കലയന്താനിയിലെ ഗോഡൗണിൽ നടത്തിയ തിരച്ചലിൽ ബിജുവിനെ പ്രതി ആഷിഖ് കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കയ്യിലും കാലിലും ബിജുവിനെ കുത്തി മുറിവേൽപ്പിച്ചെന്ന് ആഷിഖ് മൊഴി നൽകി. ബിജുവിൻ്റെ കാൽ കെട്ടാനുപയോഗിച്ച ഷൂലൈസും പൊലീസ് കണ്ടെത്തി.
മൃതദേഹത്തിൽ കണ്ട മുറിവുകളെ പറ്റി അന്വേഷണസംഘം നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കത്തിയിൽ രക്തക്കറ ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു.