'സർക്കാരിന്‍റെ സാമ്പത്തിക നയത്തിൽ ഒരു തെറ്റും ഇല്ല': മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാട് തള്ളി തോമസ് ഐസക്

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയമാണെന്ന് തോമസ് ഐസക്

Update: 2022-11-13 01:55 GMT
Advertising

മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാട് തള്ളി മുൻ ധനമന്ത്രി തോമസ് ഐസക്. ഗോപകുമാറിന്റെ അഭിപ്രായം പൂർണമായി തള്ളുന്നു. രണ്ടാം പിണറായി സർക്കാറിന്റെ സാമ്പത്തിക നയത്തിൽ ഒരു തെറ്റും ഇല്ല. പാർട്ടിയും മുന്നണിയുമാണ് നയം രൂപീകരിക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയമാണെന്നും തോമസ് ഐസക് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രണ്ടാം പിണറായി സർക്കാറിന്‍റെ ധനനയത്തെ പരസ്യമായി വിമർശിച്ച് തോമസ് ഐസക്കിന്‍റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദന്‍ രംഗത്തെത്തിയത്- "തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം. യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം. ഇപ്പോൾ ഇത്രയും പറയണം. വിശദാംശങ്ങൾ വേണമെങ്കിലാകാം" എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.

പോസ്റ്റ് കണ്ടില്ലെന്നും കേന്ദ്രനയമാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. ക്ഷേമപെൻഷൻ വിതരണം മുടങ്ങിയതും കടമെടുക്കാനുള്ള ബാലഗോപാലിന്‍റെ മടിയുമൊക്കെയാണ് മുൻധനമന്ത്രിയുടെ സ്റ്റാഫിന്‍റെ വിമർശനങ്ങൾക്ക് പിന്നിൽ. കടമെടുത്താലും കാര്യങ്ങൾ നടക്കണമെന്ന തോമസ് ഐസകിന്‍റെ രീതി ബാലഗോപാൽ പിന്തുടരുന്നില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News