ഇ.ഡി വിരട്ടേണ്ട, അത്തരം പേടിയില്ല; ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് തോമസ് ഐസക്ക്

'രണ്ട് വർഷമായി ഇ.ഡി. അന്വേഷണം തുടരുകയാണ്. എന്നിട്ടും ഒന്നും കിട്ടിയില്ല'

Update: 2022-10-10 11:13 GMT
Advertising

കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ കോടതിവിധി സ്വാഗതാർഹമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള നീക്കമാണ് ഇ.ഡി നടത്തുന്നത്. ഇ.ഡി വിരട്ടേണ്ട, അത്തരം പേടിയില്ല ഇ.ഡി സമൻസ് അയച്ച കാര്യം ആദ്യമറിയേണ്ട താൻ മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും തോമസ് ഐസക്ക് പറഞ്ഞു.

രണ്ട് വർഷമായി ഇ.ഡി. അന്വേഷണം തുടരുകയാണ്. എന്നിട്ടും ഒന്നും കിട്ടിയില്ല. എന്തും അന്വേഷിക്കാനും ചെയ്യാനും ഇ.ഡിയ്ക്ക് അവകാശമില്ല. അന്വേഷണം തന്റെ മൗലികാവകാശം ലംഘിക്കുന്നതാണ്. ഇതാണ് കോടതിയും നിരീക്ഷിച്ചത്. ഇ.ഡിയുടെ നീക്കങ്ങൾ കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു

കേസിൽ തോമസ് ഐസക്കിന് തുടർ സമൻസുകൾ ഇഡി അയക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്കാണ് തടഞ്ഞത്. ഹരജികളിൽ റിസർവ് ബാങ്കിനെ കക്ഷി ചേർത്ത ഹൈക്കോടതി ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്ന് അറിയിച്ചു. മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് ഹരജി നൽകിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News