ബാറുകളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കണം: നോക്കാൻ പൊലീസ്

ബാറുകളിൽ എത്തുന്നവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. ഇക്കാര്യം ഉറപ്പിക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് സമീപം പട്രോളിങ് കർശനമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.

Update: 2021-06-16 14:04 GMT
Editor : rishad | By : Web Desk
Advertising

സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ബാറുകളിലും വിൽപ്പന കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദേശം. ബാറുകളിൽ എത്തുന്നവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. ഇക്കാര്യം ഉറപ്പിക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് സമീപം പട്രോളിങ് കർശനമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.

അതേസമയം ലോക്ഡൗണില്‍ ഇളവ്‌ വന്ന സാഹചര്യത്തില്‍ യാത്ര സംബന്ധിച്ച മാര്‍ഗനിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.

എന്നാല്‍ ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്. 

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News