അട്ടപ്പാടിയിൽ ആദിവാസികൾക്ക് നേരെ ഭീഷണി; പ്രതി അറസ്റ്റിൽ

ഓൺലൈൻ മാധ്യമ പ്രവർത്തകൻ എന്ന പേരിലെത്തിയ അജ്മൽ മോൻ തങ്ങളെ ഭീഷണിപെടുത്തിയെന്നാണ് പരാതി

Update: 2022-10-27 01:16 GMT
Editor : banuisahak | By : Web Desk
Advertising

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസികളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം മേലാക്കം സ്വദേശി അജ്മൽ മോനാണ് അറസ്റ്റിലായത്. സിപിഐ നേതാവ് ബഷീറിനെതിരായ തട്ടിപ്പ് കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി .

ഭൂതുവഴി ഊരിലെ 7 ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് സർക്കാർ നൽകിയ പണം നിലമ്പൂർ നഗരസഭയിലെ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും സിപിഐ  നേതാവുമായ പി.എം ബഷീർ തട്ടിയെടുത്തുവെന്ന് പരാതി നൽകിയിരുന്നു. പരാതിയിൽ നിന്നും പിൻമാറണമെന്ന് ആവശ്യപെട്ട് അജ്മൽ മോൻ എന്ന വ്യക്തി ആദിവാസികളുടെ വീട്ടിലെത്തി. ഓൺലൈൻ മാധ്യമ പ്രവർത്തകൻ എന്ന പേരിലെത്തിയ അജ്മൽ മോൻ തങ്ങളെ ഭീഷണിപെടുത്തിയെന്നാണ് പരാതി

അജ്മൽമോനെ എസ്.സി- എസ്.ടി അട്രാസിറ്റി വകുപ്പ് പ്രകാരം അഗളി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ 14 ദിവസത്തേക്ക് മണ്ണാർക്കാട് എസ്.സി- എസ്.ടി കോടതി റിമാന്റ് ചെയ്തു. ആദിവാസികളെ കബളിപ്പിച്ച് പണം തട്ടിയ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News