നാലു ദിവസത്തിനിടെ മൂന്നു മരണം; അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു
ആദിവാസി ഊരുകളിൽ വേണ്ടത്ര ബോധവൽക്കരണ പരിപാടികൾ നടത്താത്തതും മരണസംഖ്യ ഉയരുന്നതിന് കാരണമാകുന്നു
Update: 2021-11-26 06:34 GMT
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. വീട്ടിയൂർ സ്വദേശികളുടെ മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞാണ് ആണ് മരിച്ചത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ അട്ടപ്പാടിയിലുണ്ടായ മൂന്നാമത്തെ മരണമാണിത്.
ഈ വർഷം അട്ടപ്പാടിയിൽ പത്ത് നവജാത ശിശുക്കളാണ് മരിച്ചത്. പോഷകാഹാരത്തിന്റെ കുറവും ചികിസത്സയുടെ അപര്യാപ്തതയുമാണ് നവജാത ശിശുക്കളുടെ മരണത്തിന് കാരണമാകുന്നത്.
ആദിവാസി ഊരുകളിൽ വേണ്ടത്ര ബോധവൽക്കരണ പരിപാടികൾ നടത്താത്തതും മരണസംഖ്യ ഉയരുന്നതിന് കാരണമാകുന്നു.
മരണസംഖ്യ വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ ഉടനടി പരിഹാരം കാണണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.