ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു: മൂന്ന് സുഹൃത്തുക്കള്‍ മരിച്ചു
ബൈക്ക് പൂര്‍ണമായി തകര്‍ന്നു.
Update: 2021-08-22 07:07 GMT
ചെങ്ങന്നൂർ വെണ്മണിയിൽ വാഹനാപകടത്തിൽ മൂന്ന് യുവാക്കള്‍ മരിച്ചു. മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പിൽ ഗോപൻ, മാമ്പ്രപ്ലാന്തറയിൽ ബാലു, ചെറിയനാട് പുത്തൻപുര തെക്കെതിൽ അനീഷ് എന്നിവരാണ് മരിച്ചത്.
മരിച്ച മൂന്ന് പേരും സുഹൃത്തുക്കളാണ്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം.