എറണാകുളത്ത് കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
രജിതയുടെ പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികൾ രാവിലെ അടുത്ത വീട്ടിലേക്ക് ഫോണിലൂടെ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്
എറണാകുളം: പാലാരിവട്ടം വെണ്ണലയില്‍ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമ്മയായ ഗിരിജ (68), മകൾ രജിത (35), മകളുടെ ഭർത്താവ് പ്രശാന്ത് (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളായ രജിതയെ വിഷം കഴിച്ച നിലയിലും ഭര്‍ത്താവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
രജിതയുടെ പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികൾ രാവിലെ അടുത്ത വീട്ടിലേക്ക് ഫോണിലൂടെ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഒരു കോടിക്ക് മുകളില്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് അയല്‍വാസികള്‍ അറിയിച്ചത്. മില്ല് നടത്തിപ്പുകാരനാണ് രജിതയുടെ ഭർത്താവ് പ്രശാന്ത്. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056, ടോള്‍ ഫ്രീ)