ഇടുക്കിയിലെ വിവിധയിടങ്ങളിൽ മരം ഒടിഞ്ഞു വീണ് മൂന്ന് മരണം

മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടെയാണ് മുത്തുലക്ഷ്മി മരം ഒടിഞ്ഞു വീണ് മരിച്ചത്

Update: 2022-07-05 11:17 GMT
Editor : afsal137 | By : Web Desk
Advertising

ഇടുക്കി: ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി മരം ഒടിഞ്ഞു വീണ് മൂന്ന് മരണം. മൈലാടുംപാറ സ്വദേശിനി തോട്ടം തൊഴിലാളിയായ മുത്തുലക്ഷ്മി (56), തോണ്ടിമല സ്വദേശിനി ലക്ഷ്മി (65), നെടുങ്കണ്ടം പച്ചക്കാനത്ത് ഒഡീഷ സ്വദേശി സോമു ലക്‌റ എന്നിവരാണ് മരം ഒടിഞ്ഞു വീണ് മരിച്ചത്. 

മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടെയാണ് മുത്തുലക്ഷ്മി മരം ഒടിഞ്ഞു വീണ് മരിച്ചത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി നെടുങ്കണ്ടം പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ മരം ഒടിഞ്ഞു വീണാണ് അഥിതി തൊഴിലാളി മരിച്ചത്. ഏലത്തോട്ടത്തിൽ ജോലിക്കിടെ മരം ഒടിഞ്ഞു വീഴുകയായിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News