കൊല്ലം തെന്മല അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ നാളെ തുറക്കും
30 സെൻറീമീറ്റർ വരെയാകും ഷട്ടർ ഉയർത്തുക
Update: 2023-10-02 11:37 GMT
കൊല്ലം: തെന്മല അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് തുറക്കും. 30 സെൻറീമീറ്റർ വരെയാകും ഷട്ടർ ഉയർത്തുക. കല്ലട ആറ്റിലെ ജലനിരപ്പ് 40 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദ്ദേശം.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വലിയ രീതിയിൽ മഴ ലഭിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഡാമിലേക്കുള്ള നീരൊഴുക്ക് വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാമിൽ ഓക്ടോബർ ഒന്നു മുതൽ പത്ത് വരെ ശേഖരിക്കാവുന്ന ജലത്തിന്റെ അളവ് 110.44 അടിയാണ് എന്നാൽ നിലവിൽ 111.30 അടിയാണ് ഡാമിലെ ജലനിരപ്പ്. അതുകൊണ്ട് തന്നെ അത് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് വേണ്ടിയാണ് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നത്.