തൃശൂർ സിറ്റി ഗ്യാസ് പദ്ധതി; വിതരണ സ്റ്റേഷൻ ജനവാസ മേഖലയിൽ,പ്രതിഷേധം

അനുമതി ലഭിക്കാതെ അദാനി ഗ്രൂപ്പിന് നിർമാണ പ്രവർത്തനം നടത്താൻ കുന്നംകുളം നഗരസഭ മൗനാനുവാദം നൽകിയിട്ടുമുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു

Update: 2022-12-20 01:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: തൃശൂർ ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതി ഇതുവരെയും നടപ്പിലായിട്ടില്ല. ഗ്യാസ് വിതരണ സ്റ്റേഷൻ ജനവാസമേഖലയിൽ പണിയുന്നതിനെതിരെയുള്ള പ്രതിഷേധമാണ് ഇതിനു കാരണം. അനുമതി ലഭിക്കാതെ അദാനി ഗ്രൂപ്പിന് നിർമാണ പ്രവർത്തനം നടത്താൻ കുന്നംകുളം നഗരസഭ മൗനാനുവാദം നൽകിയിട്ടുമുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

തൃശൂർ കുന്നംകുളത്തെ ചൊവ്വന്നൂരാണ് അദാനി സിറ്റി ഗ്യാസ് പദ്ധതിക്ക്‌ വേണ്ടി വിതരണ സ്റ്റേഷൻ നിർമ്മിക്കുന്നത്. തൃശൂർ ജില്ലയിൽ പൂർണമായും പാലക്കാട്‌ ജില്ലയിലെ ചില സ്ഥലങ്ങളിലും ഗ്യാസ് എത്തിക്കാൻ ആണ് പദ്ധതി. ഇത്തരം നിർമാണ പ്രവർത്തനങ്ങൾക്ക്‌ ജനവാസ മേഖലയിൽ നിന്ന് 200 അകലം വേണമെന്നാണ് നിയമം. എന്നാൽ 15 മീറ്റർ ചുറ്റളവിൽ തന്നെ വീടുകൾ ഉള്ള പ്രദേശമാണ്  സ്റ്റേഷൻ നിർമാണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

മുനിസിപ്പാലിറ്റിയുടെയോ റവന്യൂ വകുപ്പിന്‍റയോ അനുമതി ഇല്ലാതെയാണ് നിർമാണം നടക്കുന്നതെന്നാണ് മറ്റൊരു ആരോപണം. നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാർ നിയമ നടപടികൾ സ്വീകരിച്ചതോടെ പദ്ധതി ഒന്നര വർഷമായി നിശ്ചലാവസ്ഥയിലാണ്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിതരണ സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News