കാട്ടാന ശല്യം; പാലപ്പിള്ളിയിലേക്ക് കുങ്കിയാനകളെ അയയ്ക്കും
ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്.
Update: 2022-08-25 10:26 GMT
ചാലക്കുടി: കട്ടാന ശല്യം രൂക്ഷമായ തൃശൂർ ചാലക്കുടി റേഞ്ചിലെ പാലപ്പിള്ളിയിലേക്ക് കുങ്കിയാനകളെ അയയ്ക്കും. മുത്തങ്ങയിൽ നിന്നുള്ള വിക്രം, ഭരത് എന്നീ ആനകളെയാണ് പാലപ്പിള്ളിയിലെത്തിക്കുക.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. കഴിഞ്ഞവർഷം ഇവിടെ കാട്ടാനകളുടെ ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു.
കഴിഞ്ഞദിവസം 25ഓളം കാട്ടാനകൾ റബ്ബർ തോട്ടത്തിലേക്ക് ഇറങ്ങുകയും ടാപ്പിങ് തൊഴിലാളികളെ ഭീതിയിലാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് തൃശൂരിൽ നിന്ന് കുങ്കിയാനകളെ കൊണ്ടുവന്ന് ഈ കാട്ടാനകളെ തുരത്താൻ തീരുമാനിച്ചത്.
ആനകളെ വനത്തിലേക്ക് കയറ്റിവിട്ട ശേഷം കുങ്കിയാനകളെ മുത്തങ്ങയിലേക്ക് തിരികെ കൊണ്ടുപോകും.