പണം പോവില്ല; ലോകകപ്പ് സന്നാഹ മത്സരത്തിന്‍റെ ടിക്കറ്റ് തുക കാണികള്‍ക്ക് തിരിച്ച് നല്‍കും

കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ഇന്ത്യ നെതര്‍ലന്‍റ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു

Update: 2023-10-03 14:35 GMT
പണം പോവില്ല; ലോകകപ്പ് സന്നാഹ മത്സരത്തിന്‍റെ  ടിക്കറ്റ് തുക കാണികള്‍ക്ക് തിരിച്ച് നല്‍കും
AddThis Website Tools
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് മഴ മൂലം ഉപേക്ഷിക്കേണ്ടി വന്ന ലോകകപ്പ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റ് തുക കാണികൾക്ക് തിരിച്ച് നൽകും. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് ഏഴ് മുതൽ 10 ദിവസത്തിനുള്ളിൽ പണം ലഭിക്കും. ഓഫ്‌ലൈനായി ടിക്കറ്റ് എടുത്തവർ ബോക്സ് ഓഫീസ് കൗണ്ടറിൽ നാളെ എത്തിയാൽ തുക തിരിച്ചു നൽകും.

 കാര്യവട്ടത്ത് മഴമൂലം ഉപേക്ഷിച്ചത് ഇതുവരെ നാല് മത്സരങ്ങളാണ്. ടോസ് പോലും ഇടാതെയാണ് രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചത്. ഇന്നത്തെ മത്സരത്തിന് പുറമേ  ആദ്യദിനത്തിലെ ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരവും ടോസിടുന്നതിന് മുമ്പ് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് ഇന്ന് ഇന്ത്യയുടെ മത്സരം കാണാനെത്തിയത്. കളി മഴ മുടക്കിയതോടെ ആരാധകര്‍ നിരാശയോടെ ഗാലറി വിടുന്ന കാഴ്ചക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷിയായി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

Web Desk

By - Web Desk

contributor

Similar News