ധോണിയിൽ വീണ്ടും പുലി; വനം വകുപ്പിന്‍റെ കൂടിനടുത്തെത്തിയതായി ദൃശ്യങ്ങൾ
കഴിഞ്ഞ ദിവസം തൊഴുത്തിൽ കെട്ടിയിട്ട ഒരു പശുവിനെ പുലി കൊന്നിരുന്നു
Update: 2022-02-15 03:25 GMT
മലമ്പുഴ ധോണിയിൽ ഇന്നലെയും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, ഒരു പശുക്കിടാവിനെ പുലി കൊന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തോമസ് പുലിക്കോട്ടിലിന്റെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് പുലി കൊന്നത്. പശുവിന്റെ വയർ ഭാഗം പൂർണമായും കടിച്ചിരുന്നു.
പല തവണ ജനവാസ മേഖലകളിലേക്ക് പുലിയിറങ്ങിയതായാണ് നാട്ടുകാരുടെ പരാതി. ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയത്.