കുറക്കന്‍മൂലയില്‍ വനം ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി ശശീന്ദ്രന്‍
പരിക്കേറ്റ് വിശ്രമത്തിലായതിനാലാണ് താന്‍ വയനാട്ടിലേക്ക് പോകാത്തതെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.
Update: 2021-12-23 02:42 GMT
വയനാട്ടിലെ കുറക്കന്‍മൂലയില്‍ വനം ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കേണ്ടതായിരുന്നു എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കടുവയെ പിടികൂടുന്നതുവരെ ഉദ്യോഗസ്ഥര്‍ വയനാട്ടില്‍ തുടരും. പരിക്കേറ്റ് വിശ്രമത്തിലായതിനാലാണ് താന്‍ വയനാട്ടിലേക്ക് പോകാത്തതെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.
അതേസമയം കുറുക്കൻമൂലയെയും പരിസര പ്രദേശങ്ങളെയും ദിവസങ്ങളായി ഭീതിയിലാക്കിയ കടുവയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ച് നടത്തിയ ശ്രമവും ഫലം കണ്ടിരുന്നില്ല. മുത്തങ്ങയിൽ നിന്ന് എത്തിച്ച കുങ്കിയാനകളുടെ സഹായത്തോടെ കടുവയെ കൂട് വച്ച പ്രദേശത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. കടുവയെ നിരീക്ഷിക്കുന്നതിന് ഡ്രോണുകളും ഉപയോഗിച്ചിരുന്നു. കടുവയുടെ സാന്നിധ്യം കണ്ട ഇടങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചിരുന്നു.
more to watch