സര്‍‌‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സമയം നീട്ടി

ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമാണ് തിയതി നീട്ടാൻ കാരണം

Update: 2023-01-03 04:56 GMT
Advertising

തിരുവനന്തപുരം: ഗവൺമെന്റ് സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിന് സമയം നീട്ടി സർക്കാർ. ജനുവരി അവസാനം വരെ സമയം അനുവദിച്ചു. ഈ മാസത്തിനകം കലക്ടേറ്റുകളിലും ഡയറക്ട്രേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണം. ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമാണ് തിയതി നീട്ടാൻ കാരണം. പലയിടത്തും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലെ കാലതാമസമാണ് പഞ്ചിംഗ് നടപ്പിലാക്കാൻ തടസം. മാർച്ച് 31 ഓടെ എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് നിലവിൽ വരും. 


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News