അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് കടിച്ച മൂന്നു വയസുകാരൻ മരിച്ചു
ഉപയോഗശൂന്യമായ എലി വിഷട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.
Update: 2022-03-15 10:45 GMT
അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് കടിച്ച മൂന്നു വയസുകാരൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ (3) ആണ് മരിച്ചത്.
ഉപയോഗശൂന്യമായ എലി വിഷട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.