പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക് കൂട്ടി
പുതിയ നിരക്ക് സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക് കൂട്ടി. അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെയാണ് വർധന. പുതിയ നിരക്ക് സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാക്കി. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള നിരക്ക് 160 രൂപയാക്കി. ചെറിയ ചരക്ക് വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 140 രൂപയും ഇരുഭാഗത്തേക്കുമായി 205 രൂപയും ബസുകൾക്കും ട്രക്കുകൾക്കും ഒരു ഭാഗത്തേക്ക് 275 രൂപയും ഇരുഭാഗത്തേക്കുമായി 415 ആണ് പുതിയ നിരക്ക്. മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 445 രൂപയും ഇരുഭാഗത്തേക്കുമായി 665 രൂപയുമാണ് നിരക്ക്.
നേരത്തെ തന്നെ പാലിയേക്കരയിലെ ടോൾ പ്ലാസക്കെതിരേ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ടോളിൽ വർധനവും വരുത്തിയിരിക്കുന്നത്. അതേസമയം തൃശൂർ ജില്ലയിൽ തന്നെ കുതിരാൻ തുരങ്കത്തോട് അനുബന്ധിച്ച് വടക്കുഞ്ചേരിയിൽ പുതിയൊരു ടോൽ പ്ലാസ കൂടി നിർമിക്കുന്നുണ്ട്.