ടൂറിസ്റ്റ് ബസ് വെള്ളയിൽ തുടരും; ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് മഞ്ഞ നിറം

ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉൾപ്പെടെയുള്ള ഭീമൻ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു

Update: 2024-08-16 13:21 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയിൽ തന്നെ തുടരും. ബസുകൾക്കു പലനിറം വേണ്ടെന്ന് സംസ്ഥാന ഗതാഗത വകുപ്പ് നിർദേശിച്ചു. ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്കു പ്രത്യേക നിറം നൽകാനും ഉത്തരവുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞനിറം അടിക്കാനാണു നിർദേശം.

ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്കു നൽകിയ ഉത്തരവ് ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽവരും. ഇരുചക്ര വാഹനങ്ങൾക്കു നിയമം ബാധകമല്ല.

ടൂറിസ്റ്റ് ബസ് ഓപറേറ്റർമാരുമായും ഡ്രൈവിങ് സ്‌കൂൾ ഉടമകളുമായും നടത്തിയ ചർച്ചയ്ക്കു ശേഷം നടന്ന യോഗത്തിലാണു തീരുമാനം. ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉൾപ്പെടെയുള്ള ഭീമൻ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019ൽ ഒക്ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം കൂടി പരിണഗിച്ചാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെള്ളനിറം തുടരാൻ തീരുമാനിച്ചത്.

Summary: The color of tourist buses to remain white. There is also an order to give yellow color to driving school vehicles

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News