സംസ്ഥാനത്ത് വിദ്യാർഥികൾക്ക് നൽകിയ ഭക്ഷ്യകിറ്റിൽ വിഷാംശം
കപ്പലണ്ടി മിഠായിയിൽ വിഷാംശമുണ്ടെന്നാണ് റിപ്പോർട്ട്
Update: 2021-11-10 15:08 GMT
സംസ്ഥാനത്ത് വിദ്യാർഥികൾക്ക് നൽകിയ കിറ്റിൽ വിഷാംശം.ലാബ് റിപ്പോർട്ട് സർക്കാരിന് കൈമാറി.കപ്പലണ്ടി മിഠായിയിൽ വിഷാംശമുണ്ടെന്നാണ് റിപ്പോർട്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന അഫ്ളോടോക്സിൻ ബി വൺ എ ഉണ്ടെന്നാണ് കണ്ടെത്തൽ.
സാംപിൾ പരിശോധനാ ഫലം മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ മന്ത്രി, ഭക്ഷ്യമന്ത്രി എന്നിവർക്ക് പ്രതിപക്ഷ നേതാവ് കൈമാറി. തമിഴ്‌നാട്ടിലെ ഒരു കമ്പനിയിൽ നിന്നാണ് സപ്ലൈകോ മിഠായി വാങ്ങിയത്. സർക്കാർ അനലിസ്റ്റ്‌സ് ലബോറട്ടറിയിലാണ് പരിശോധനക്ക് നൽകിയത്.