കമ്യൂണിറ്റി സംവരണ ക്വാട്ട അട്ടിമറിയെക്കുറിച്ച് എല്ലാ വര്‍ഷവും സമരം നടത്തി സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കണോയെന്ന് ടി.പി അഷ്റഫ് അലി

കഴിഞ്ഞ വർഷം രണ്ടാം അലോട്ട്മെന്‍റിനൊപ്പം കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടത്താമെന്ന ഉത്തരവായിരുന്നു

Update: 2022-08-18 07:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലപ്പുറം: ജനറൽ മെറിറ്റിലെ മുഴുവൻ അലോട്ട്മെന്‍റിനും ശേഷമേ കമ്യൂണിറ്റി, സ്പോർട്സ്, ഡിഫ്രറന്‍ലി ഏബിൾഡ് തുടങ്ങി എല്ലാ സംവരണ വിഭാഗങ്ങളുടെയും അലോട്ട്മെന്‍റ് നടത്താവൂ എന്ന ക്രിസ്റ്റല്‍ ക്ലിയർ ഉത്തരവ് എല്ലാ കാലത്തേക്കുമായി സർക്കാർ ഇറക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ടി.പി അഷ്റഫ് അലി. കമ്യൂണിറ്റി ക്വാട്ട സംവരണ അട്ടിമറിക്ക് ഏകജാലക സംവിധാനം തുടങ്ങിയ കാലത്തോളം പഴക്കമുണ്ടെന്നും എല്ലാക്കൊല്ലവുമിങ്ങനെ സമരം നടത്തി ഈ അട്ടിമറി സർക്കാറിനെ ഓർമ്മിപ്പിച്ചാലേ തീരുമാനമുണ്ടാകൂ എന്നാണോ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

അഷ്റഫ് അലിയുടെ കുറിപ്പ്

കമ്യൂണിറ്റി ക്വാട്ട സംവരണ അട്ടിമറിക്ക് ഏകജാലക സംവിധാനം തുടങ്ങിയ കാലത്തോളം പഴക്കമുണ്ട്. എല്ലാക്കൊല്ലവുമിങ്ങനെ സമരം നടത്തി ഈ അട്ടിമറി സർക്കാറിനെ ഓർമ്മിപ്പിച്ചാലേ തീരുമാനമുണ്ടാകൂ എന്നാണോ??? എല്ലാ കമ്മ്യൂണിറ്റിയിലും ഉൾപ്പെട്ട കുട്ടികൾക്ക് ജനറൽ മെറിറ്റിൽ അലോട്ട്മെന്‍റിന് അർഹതയുണ്ടല്ലോ ആയതിനാൽ ജനറൽ മെറിറ്റിൽ എല്ലാ അലോട്ട്മെന്‍റും കഴിഞ്ഞ ശേഷം കമ്യൂണിറ്റി മെറിറ്റ് അലോട്ട്മെന്‍റ് നടത്തുമ്പോഴാണ് താരതമ്യേന മാർക്ക് കുറഞ്ഞ കമ്യൂണിറ്റിയിലെ കുട്ടികൾക്ക് അതാത് കമ്യൂണിറ്റി മാനേജ്മെന്‍റ് ( നായർ, ഈഴവ, മുസ്ലിം, ക്രിസ്ത്യന്‍, ദലിത് ) സ്കൂളിൽ / കോളേജുകളിൽ അഡ്മിഷൻ കിട്ടുകയുള്ളൂ.

സർക്കാർ ഉത്തരവുകൾ പലപ്പോഴും വ്യക്തതയില്ലാതെയാണ് ഇറക്കുന്നത്. +1 അഡ്മിഷന് ചില വർഷങ്ങളിൽ ഏത് അലോട്ട്മെന്‍റിന് ശേഷം കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടത്താമെന്നത് പ്രിൻസിപ്പലിനും മാനേജർക്കും തീരുമാനിക്കാമെന്ന ഉത്തരവ് ഇറക്കും.

കഴിഞ്ഞ വർഷം രണ്ടാം അലോട്ട്മെന്‍റിനൊപ്പം കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടത്താമെന്ന ഉത്തരവായിരുന്നു. ഇത്തവണ +1 ന് മൂന്ന് അലോട്ട്മെന്‍റ് ഉള്ളതിനാൽ കഴിഞ്ഞ വർഷത്തെ ഉത്തരവ് പ്രകാരം കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടത്തിയാൽ മാർക്ക് കൂടിയ കുട്ടികളെ കിട്ടാനായി മൂന്നാം അലോട്ട്മെന്‍റ് മുന്നേ തന്നെ കമ്യൂണിറ്റി ക്വാട്ടയിൽ കുട്ടികളെ ചേർക്കാൻ സ്കൂൾ അധികൃതർ ധൃതി കാട്ടുന്നു. ജനറൽ മെറിറ്റിലെ മുഴുവൻ അലോട്ട്മെന്‍റിനും ശേഷമേ കമ്യൂണിറ്റി, സ്പോർട്സ്, ഡിഫ്രറന്‍ലി ഏബിൾഡ് തുടങ്ങി എല്ലാ സംവരണ വിഭാഗങ്ങളുടെയും അലോട്ട്മെന്‍റ് നടത്താവൂ എന്ന ക്രിസ്റ്റല്‍ ക്ലിയർ ഉത്തരവ് എല്ലാ കാലത്തേക്കുമായി സർക്കാർ ഇറക്കണം.

യഥാർഥത്തിൽ കമ്യൂണിറ്റിയോട് സർക്കാരും സ്കൂൾ അധികൃതരും ചെയ്യുന്ന വഞ്ചനയാണിത്. മാർക്കുള്ള കുട്ടികൾക്ക് മറ്റു സ്കൂളുകളിൽ / കോളേജുകളിൽ ജനറൽ മെറിറ്റിൽ ലഭിക്കേണ്ട അഡ്മിഷനാണ് കമ്യൂണിറ്റി ക്വാട്ട വഴി അടുത്തുള്ളതോ, മികവുള്ളതോ ആയ സ്ഥാപനമെന്നതിനാൽ കമ്യൂണിറ്റി ക്വാട്ട സംവരണം അട്ടിമറിച്ച് നടത്തുന്ന ആ സ്ഥാപനത്തിൽ ലഭിക്കുന്നത്. കമ്യൂണിറ്റിയോട് കൂറുള്ള മാനേജ്മെന്‍റ് / പ്രിൻസിപ്പൾമാരൊന്നും ഇപ്പണിക്ക് നിക്കില്ല.എന്നാൽ ഏറെ ദൗഭാഗ്യകരമെന്ന് പറയട്ടെ അത്തരക്കാർ നന്നേ കുറവാണെന്നതാണ് എല്ലാ വർഷവും കാണുന്ന ഈ കമ്യൂണിറ്റി സംവരണ ക്വാട്ട അട്ടിമറിക്കെതിരെയുള്ള സമരം കാണുമ്പോൾ മനസിലാകുന്നത്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News