നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിച്ചിൽ; നിരവധി ട്രെയിനുകൾ റദ്ദാക്കി

തെക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്

Update: 2021-11-13 10:04 GMT
Editor : Nidhin | By : Web Desk
Advertising

നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം പാസഞ്ചർ, ചെന്നൈ എഗ്മോർ-ഗുരവായൂർ എക്‌സ്പ്രസ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കൂടാതെ പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

ചെന്നൈ-കൊല്ലം അനന്തപുരി എക്‌സപ്രസ്, ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ്, കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്‌സ്പ്രസ്, കൊല്ലം-ചെന്നൈ അനന്തപുരി എക്‌സപ്രസ്, തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇൻറർസിറ്റി എക്‌സ്പ്രസ്, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇൻറർസിറ്റി എക്‌സ്പ്രസ്, ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്‌സ്പ്രസ്, നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്പ്രസ്, കന്യാകുമാരി-ഹൗറ വീക്ക്‌ലി എക്‌സ്പ്രസ്, ചെന്നൈ എഗ്മോർ-കന്യാകുമാരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്.

തെക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് റെഡ് അലേർട്ടാണ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം പാറശാല ഗേൾസ് ഹൈസ്‌കൂളിന്റെ മതിൽ ഇടിഞ്ഞുവീണു വീട് തകർന്നു.തലനാരിഴക്കാണ് വീട്ടുകാർ രക്ഷപെട്ടത്. മാമ്പഴക്കരയിൽ മണ്ണിടിഞ്ഞ് വീണ് 25ആടുകൾ ചത്തു. വാമനപുരം മേലാറ്റൂമുഴിയിൽ ഉരുൾപൊട്ടലുണ്ടായി. കല്ലറ അരുവിപ്പുറം-ചെല്ലഞ്ചി റോഡ് ഇടിഞ്ഞുതാണു. അതേസമയം മഴക്കെടുതി വിലയിരുത്താൻ സർക്കാർ മന്ത്രിതലയോഗം വിളിച്ചിട്ടുണ്ട്.

Summery: Trains have been canceled due to a landslide on the Nagercoil railway line.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News