ബജറ്റ് അവതരണത്തിന് നൂതന ആശയങ്ങൾ പങ്കുവെച്ച് മുസ്‌ലിംലീഗ് ജനപ്രതിനിധിനികൾക്ക് പരിശീലനം

ബജറ്റ് അവതരണത്തിന്റെ പരമ്പരാഗത രീതിയിൽ മാറ്റം വരുത്തി പുത്തൻ സാധ്യതകളിലൂടെയും വേറിട്ട പദ്ധതികളിലൂടെയും കരുത്തുറ്റ ബജറ്റ് രൂപപ്പെടുത്തുകയാണ് ലക്ഷ്യം

Update: 2024-01-29 15:07 GMT
Advertising

കോഴിക്കോട്: ബജറ്റ് അവതരണത്തിന് നൂതന ആശയങ്ങളും രീതികളും പരിചയപ്പെടുത്തുന്നതിന് ലോക്കൽ ഗവൺമെന്‍റ് മെമ്പേഴ്‌സ് ലീഗ് ശിൽപശാല സംഘടിപ്പിച്ചു. മുസ്‌ലിംലീഗ് പ്രതിനിധികളായ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാർ, മുനിസിപ്പൽ വൈസ് ചെയർമാൻമാർ എന്നിവർക്കാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

ബജറ്റ് അവതരണത്തിന്റെ പരമ്പരാഗത രീതിയിൽ മാറ്റം വരുത്തി പുത്തൻ സാധ്യതകളിലൂടെയും വേറിട്ട പദ്ധതികളിലൂടെയും കരുത്തുറ്റ ബജറ്റ് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. സർക്കാർ ഇത്തരത്തിൽ പരിശീലനം ഒരുക്കാത്ത സാഹചര്യത്തിലാണ് എൽ ജി എം എൽ ശിൽപ്പശാല ഒരുക്കിയത്.

എൽ ജി എം എൽ സംസ്ഥാന പ്രസിഡണ്ട് കെ.ഇസ്മാഈൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ. എ കെ മുസ്തഫ പെരിന്തൽമണ്ണ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഷറഫുദ്ദീൻ പരിശീലനത്തിന് നേതൃത്വം നൽകി. ഭാരവാഹികളായ ഗഫൂർ മാട്ടൂൽ, റിയാസ് പ്ലാമൂട്ടിൽ കോട്ടയം, കെ. പി. വഹീദ കൽപ്പകഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി വി.പി. ഇബ്രാഹീം കുട്ടി, ജാസർ പിണങ്ങോട്, കെ. മൊയ്തീൻ കോയ പ്രസംഗിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News