കൊച്ചിയിൽനിന്ന് ഒന്നേകാലിന് പുറപ്പെട്ട മംഗള എക്‌സ്പ്രസ് അഞ്ചര മണിക്കൂർ കഴിഞ്ഞിട്ടും അങ്കമാലി പിന്നിട്ടില്ല; ട്രാക്ക് നവീകരണത്തിന് ട്രെയിനുകൾ പിടിച്ചിടുന്നു

കനത്ത ചൂട് മൂലം കുഞ്ഞുങ്ങൾ അടക്കമുള്ളവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി യാത്രക്കാർ പറയുന്നു.

Update: 2023-04-27 13:06 GMT
Advertising

കൊച്ചി: ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി ട്രെയിനുകൾ മണിക്കൂറുകൾ പിടിച്ചിടുന്നു. കൊച്ചിയിൽനിന്ന് ഒന്നേകാലിന് പുറപ്പെട്ട മംഗള എക്‌സ്പ്രസ് അഞ്ചര മണിക്കൂർ കഴിഞ്ഞിട്ടും അങ്കമാലി പിന്നിട്ടില്ല. ചാലക്കുടിക്കും കറുകുറ്റിക്കും ഇടയിലുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം.

എറണാകുളം-ഷൊർണൂർ റെയിൽപാതയിൽ ചാലക്കുടി പാലത്തിലെ ഗർഡറുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് ട്രെയിനുകൾ പിടിച്ചിട്ടത്. കനത്ത ചൂട് മൂലം കുഞ്ഞുങ്ങൾ അടക്കമുള്ളവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി യാത്രക്കാർ പറയുന്നു. ട്രെയിൻ പിടിച്ചിട്ട സ്റ്റേഷനിൽ വെള്ളം പോലും വാങ്ങാൻ സൗകര്യമില്ലെന്നും യാത്രക്കാർ പറയുന്നു. വൈകീട്ട് 6.20-ന് ശേഷമാണ് ട്രെയിൻ അങ്കമാലിയിൽനിന്ന് വീണ്ടും യാത്ര ആരംഭിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News