'ആരെയും നിർബന്ധിക്കില്ല': ആവശ്യമുള്ളവർ മാത്രം കൂപ്പൺ വാങ്ങിയാൽ മതിയെന്ന് ഗതാഗത മന്ത്രി

ജീവനക്കാർക്കുള്ള ശമ്പളം ഇന്ന് അല്ലെങ്കിൽ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്നും മന്ത്രി

Update: 2022-09-03 07:34 GMT
Advertising

കോഴിക്കോട്‌: കെഎസ്ആർടിസി ജീവനക്കാർക്കുള്ള കൂപ്പൺ സംവിധാനം നിർബന്ധപൂർവം നടപ്പാക്കില്ലെന്നും ആവശ്യമുള്ളവർ മാത്രം കൂപ്പൺ വാങ്ങിയാൽ മതിയെന്നും ഗതാഗത മന്ത്രി ആന്റണി രാജു.  ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

"സഹകരണ വകുപ്പിന്റെ കീഴിലുള്ള കൺസ്യൂമർ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും സിവിൽ സപ്ലൈസിന്റെ കീഴിലുള്ള സപ്ലൈകോ മാവേലി സ്‌റ്റോറുകളിലൂടെയും കെഎസ്ആർടിസി ജീവനക്കാർക്ക് യഥേഷ്ടം സാധനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആവശ്യമുള്ളവർക്ക് സാധനങ്ങൾ വാങ്ങാം. ആരെയും ഒന്നിനും അടിച്ചേൽപ്പിക്കില്ല. ശമ്പളവും ഹൈക്കോടതി നിർദേശിച്ച പ്രകാരം ഇന്ന് അല്ലെങ്കിൽ തിങ്കളാഴ്ച വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും". മന്ത്രി പറഞ്ഞു.

Full View

കോഴിക്കോട് ചാത്തമംഗലത്ത് ഗതാഗത ഇന്ന് മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധപ്രകടനമുണ്ടായിരുന്നു. ഇവിടെ ഒരു ഗ്രാമവണ്ടി പദ്ധിയുടെ ഉദ്ഘാടനം കഴിഞ്ഞ ഉടനെയാണ് കെഎസ്ആർടിസി പ്രതിസന്ധിയിൽ മന്ത്രി പ്രതികരണം നടത്തിയത്. സർക്കാരിന്റെ 50 കോടി ലഭിച്ചാലും കെഎസ്ആർടിസിയിൽ ശമ്പള വിതരണം പൂർത്തിയാക്കാനാവില്ലെന്നാണ് ജീവനക്കാർ പറയുന്നത്. നിലവിൽ രണ്ടുമാസത്തെ കുടിശ്ശികയാണ് ജീവനക്കാർക്ക് നൽകാനുള്ളത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News