സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനം

Update: 2023-12-01 07:29 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനം ഏര്‍പ്പെടുത്തു.സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷം തുക അനുവദിക്കും. മുൻകൂർ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി.ഒക്ടോബർ 15 വരെയുള്ള എല്ലാ ബില്ലുകളും അനുവദിക്കാൻ തീരുമാനമായി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ തന്നെ ട്രെഷറി നിയന്ത്രണം ഉണ്ട്. അഞ്ച് ലക്ഷത്തിലധികം തുക വരുന്ന ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്‍റെ അനുമതി വേണം. ഇപ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ട്രഷറിയില്‍ നിന്നും പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷമാക്കി മാറ്റി. അതിന് മുകളില്‍ വരുന്ന ബില്ലുകള്‍ക്ക് മുന്‍ഗണന നിശ്ചയിച്ച് ടോക്കണ്‍ നല്‍കും. സര്‍ക്കാര്‍ അനുമതിയും മുന്‍ഗണനയും നിശ്ചയിച്ച ശേഷം തുക അനുവദിക്കും. മാസ ആദ്യമായതിനാല്‍ ശമ്പള വിതരണത്തിനുള്ള പണം ട്രഷറിയില്‍ ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം. അതിനിടെ ഒക്ടോബര്‍ 15 വരെയുള്ള കുടിശ്ശികയുള്ള ബില്ലുകള്‍ മാറി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് പരിധിയും നിയന്ത്രണങ്ങളും ബാധകമായിരിക്കില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News