മരംമുറിയില്‍ വീണ്ടും നടപടി; റാന്നി ഡിവിഷണൽ ഓഫീസറെ സസ്പെന്‍റ് ചെയ്തു
എം. ഉണ്ണികൃഷ്ണൻ ഐ.എഫ്.എസിനെയാണ് സസ്പെൻഡ് ചെയ്തത്.
Update: 2021-07-27 15:48 GMT
മരംമുറിയില്‍ വീണ്ടും നടപടിയുമായി സര്‍ക്കാര്‍. റാന്നി ഡിവിഷണൽ ഓഫീസറെ സസ്പെന്‍റ് ചെയ്തു. എം ഉണ്ണികൃഷ്ണൻ ഐ.എഫ്.എസിനെയാണ് സസ്പെൻഡ് ചെയ്തത്. ഡെൽറ്റ അഗ്രഗേറ്റ്സ് എന്ന സ്വകാര്യ ക്വാറി കമ്പനിക്ക് മരം മുറിക്കാൻ അനുമതി നൽകിയതിനാണ് നടപടി.
72 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇതിലൂടെ സർക്കാരിനുണ്ടായതെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കും ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ട്. റാന്നി ഡിവിഷന് കീഴിലുള്ള സംരക്ഷിത വനഭൂമിയില്‍ വൻ തോതിൽ മരം മുറി നടന്നിരുന്നു. നിലവിൽ കോഴിക്കോട് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററാണ് എം ഉണ്ണികൃഷ്ണൻ.