ഇന്‍റര്‍നെറ്റ് പോയിട്ട് ഫോണിന് റേഞ്ച് പോലുമില്ല.. അധ്യാപകര്‍ വിദ്യാര്‍ഥികളെ തേടി ഊരുകളിലേക്ക്

പുതൂർ ട്രൈബൽ ഹയർ സെക്കന്‍ററി സ്കൂളിലെ അധ്യാപകരാണ് പഠന സാമഗ്രികളുമായി വനത്തിലൂടെ യാത്ര ചെയ്ത് ഊരുകളിലെത്തുന്നത്.

Update: 2021-07-03 03:18 GMT
Advertising

അട്ടപ്പാടിയിലെ ഉൾപ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽ ഓൺലൈന്‍ ക്ലാസുകൾ ഇനിയും ലഭ്യമായി തുടങ്ങിയിട്ടില്ല. ഇതിന് പരിഹാരം കാണുന്നതിനായി അധ്യാപകർ നേരിട്ട് ഊരുകളിൽ എത്തുകയാണിപ്പോൾ. പുതൂർ ട്രൈബൽ ഹയർ സെക്കന്‍ററി സ്കൂളിലെ അധ്യാപകരാണ് പഠന സാമഗ്രികളുമായി വനത്തിലൂടെ യാത്ര ചെയ്ത് ഊരുകളിലെത്തുന്നത്.

കാടും പുഴയും കടന്ന് പുതൂർ ട്രൈബൽ സ്കൂളിലെ അധ്യാപകർ പ്രിയപ്പെട്ട വിദ്യാര്‍ഥികളെ തേടി പോവുകയാണ്. 90 ശതമാനവും ആദിവാസി വിഭാഗത്തിലുളള വിദ്യാര്‍ഥികളാണ് പുതൂർ ട്രൈബൽ സ്കൂളിൽ പഠിക്കുന്നത്. ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന ഊരുകളിൽ ഇന്‍റർനെറ്റ് സൗകര്യം പോയിട്ട് ഫോണിന് റെയ്ഞ്ച് പോലുമില്ല. നേരിട്ട് എത്തി വിദ്യാര്‍ഥികൾക്ക് പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നൽകി. നേരത്തെ ചിത്രീകരിച്ച ക്ലാസുകൾ വിദ്യാര്‍ഥികൾക്കായി പ്രദർശിപ്പിച്ചു.

ഗോത്ര വിഭാഗമായ കുറുമ്പർ താമസിക്കുന്ന ഇടവണി ഊരിൽ ഉൾപ്പെടെ അധ്യാപകരെത്തി. ഊരിലുള്ളവർക്ക് ഭക്ഷ്യ കിറ്റുകളും നൽകി. ഭൂതാർ, സ്വർണ ഗദ്ദ തുടങ്ങി ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ലഭ്യമല്ലാത്ത എല്ലാ ഊരിലും നേരിട്ട് എത്താനാണ് പുതൂർ സ്കൂളിലെ അധ്യാപകരുടെ തീരുമാനം.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News