പാലക്കാട് ഷോളയൂരിൽ ആദിവാസി വിദ്യാർഥിനികളെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി
ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം
പാലക്കാട്: ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥിനികളെ മറ്റുള്ള വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ നാല് ജീവനക്കാർക്കെതിരെ ഷോളയൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
വിദ്യാർഥിനികൾ ധരിച്ചിരുന്ന വസ്ത്രം മാറ്റി മറ്റൊരു വസ്ത്രം ധരിക്കാൻ ഹോസ്റ്റൽ ജീവനക്കാർ ആവശ്യപ്പെടുകായായിരുന്നു. ഹോസ്റ്റൽ ജീവനക്കാരായ ആതിര, കസ്തൂരി, സുജ, കൗസല്യ എന്നിവർക്കെതിരെയാണ് ഷോളയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്്.
ഹോസ്റ്റലിൽ ത്വക്ക് രോഗങ്ങൾ പകരുന്ന സാഹചര്യമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ കുട്ടികൾ തമ്മിൽ വസ്ത്രങ്ങൾ മാറ്റിയിടരുതെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ ഇതനുസരിക്കാതെ കുട്ടികൾ പരസ്പരം വസ്ത്രങ്ങൾ മാറ്റിയിയിടുകകയും ഇതു കാരണമായി ഇത്തരത്തിൽ വസ്ത്രങ്ങൾ മാറ്റിയിടീപ്പിച്ചെതെന്നുമാണ് ഹോസ്റ്റൽ ജീവനക്കാർ നൽകുന്ന വിശദീകരണം. മാതാപിതാക്കളുടെ നിർദേശമനുസരിച്ചാണ് വിദ്യാർഥിനികൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഷൊളയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.