നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ: നിയന്ത്രണങ്ങള്‍ ഇവയാണ്..
നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗൺ
നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗൺ. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. നിയന്ത്രണങ്ങള്‍ താഴെ പറയുന്നു..
ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രം അനുവദിക്കും
സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും
ആൾക്കൂട്ടമുണ്ടോയെന്ന് കണ്ടെത്താൻ ഡ്രോൺ പരിശോധന
ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും പ്രവർത്തിക്കും
10,000 പൊലീസിനെ വിന്യസിക്കും
മരുന്നുകട, പെട്രോൾ പമ്പ് എന്നിവ തുറക്കും
പലവ്യഞ്ജനകട, ബേക്കറി ഒന്നിടവിട്ട ദിവസങ്ങളില്‍
പത്രം, പാൽ രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണം
വിമാന, ട്രെയിൻ യാത്രക്കാർക്ക് യാത്രാനുമതി
ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ
സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ
ജില്ലയുടെ അതിർത്തികൾ അടച്ചിടും
അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ മുഴുവനായും അടക്കും