തൃശൂർ പൂരത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല; പൂർവാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി

കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ദേവസ്വം ബോർഡുകൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ഇന്ന് ചേർന്ന സർവ്വ കക്ഷി യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി.

Update: 2022-04-24 12:19 GMT
Advertising

തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ദേവസ്വം ബോർഡുകൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ഇന്ന് ചേർന്ന സർവ്വ കക്ഷി യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി.

രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ ഇടപെടൽ. പരമാവധി തർക്കങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചുവെന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ പറഞ്ഞു. തേക്കിൻകാട് മൈതാനത്തെ ബാരിക്കേഡ്, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് പണം കണ്ടെത്തും. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടികെട്ട് മുൻവർഷങ്ങളിലേത് പോലെ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News