തിരുവനന്തപുരത്ത് യുവാവിനെ പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ കേസ് ; രണ്ട് പേർ പിടിയിൽ

വെള്ളിയാഴ്ച്ചയാണ് തൃശൂർ സ്വദേശി ജീമോനെ കുത്തിപ്പരിക്കേൽപിച്ച് അക്രമി സംഘം 5 ലക്ഷം തട്ടിയെടുത്തത്.

Update: 2021-11-21 06:00 GMT
Advertising

തിരുവനന്തപുരത്ത് യുവാവിനെ പരിക്കേൽപിച്ച് കവർച്ച നടത്തിയ സംഭവത്തില്‍ പ്രതികളായ റിയാദ്, ഷംനാദ് എന്നിവരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലത്ത് നിന്നാണ് ഇവരെ പിടികൂടിയത്.വെള്ളിയാഴ്ച്ചയാണ് തൃശൂർ സ്വദേശി ജീമോനെ കുത്തിപ്പരിക്കേൽപിച്ച് അക്രമി സംഘം 5 ലക്ഷം തട്ടിയെടുത്തത്.

Full View

 പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീർ, ഇയാളുടെ മൂന്ന് സുഹൃത്തുക്കൾ എന്നിവർ ചേർന്നാണ്ആസൂത്രിതമായി ആക്രമിച്ചത്. പ്രതികൾ സഞ്ചരിച്ച കാർ ആനാട് ബാങ്ക് ജംഗ്ഷന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്.

പണയാഭരണം ബാങ്കിൽ നിന്നും എടുത്ത് വിൽക്കാൻ സഹായിക്കുന്ന എജന്റായ ജീമോനാണ് ആക്രമിക്കപ്പെട്ടിരുന്നത്. പ്രതികൾക്ക് ജീമോനെനേരത്തെ പരിചയമുണ്ടായിരുന്നോ എന്നും പോലീസ്പരിശോധിച്ച് വരികയാണ്. ചുള്ളിമാനൂർ ബാങ്കിലെ പണയസാധനങ്ങൾഎടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷമായിരുന്നു കവർച്ചയെന്നാണ് ജീമോൻ പോലീസിന് നൽകിയ മൊഴി. ജഹാംഗീറിനെതിരെ അഞ്ച്‌തെങ്ങ് സ്റ്റേഷൻ പരിധിയിൽ മാത്രം 15ലധികം കേസുകൾ നിലവിലുണ്ട്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News