പെട്ടി വിവാദം; "രാഷ്ട്രീയമായി നേരിടുന്നതിനു പകരം കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചു"; രാഹുൽ മാങ്കൂട്ടത്തിൽ

ഒരു മന്ത്രിയും, അദ്ദേഹത്തിൻറെ അളിയനും നടത്തിയ രാഷ്ട്രീയ നാടകമായിരുന്നു പെട്ടി വിവാദമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Update: 2024-12-02 14:09 GMT
Editor : ശരത് പി | By : Web Desk
Advertising

പാലക്കാട്: രാഷ്ട്രീയമായി നേരിടുന്നതിനു പകരം തന്നെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സിപിഎമ്മും ബിജെപിയും ചേർന്നൊരുക്കിയ അജണ്ടയായിരുന്നു പെട്ടി വിവാദം. പാലക്കാട്ടെ ജനഹിതം അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു അത്. ആ ശ്രമത്തെ പരാജയപ്പെടുത്തിയ പാലക്കാട്ടുകാർക്ക് നന്ദിയെന്നും രാഹുൽ പറഞ്ഞു. ജനങ്ങൾ പ്രബുദ്ധരാണെന്ന ബോധം സിപിഎമ്മിനും ബിജെപിയും ഇനിയെങ്കിലും വേണം. ഒരു മന്ത്രിയും, അദ്ദേഹത്തിൻറെ അളിയനും നടത്തിയ രാഷ്ട്രീയ നാടകമായിരുന്നു പെട്ടി വിവാദമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം ഇന്ന്  റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബാഗിൽ പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ല. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ വ്യക്തതയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം കേന്ദ്രങ്ങൾ സംഭവത്തിൽ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് തിരിച്ചടിയാണ് പൊലീസ് റിപ്പോർട്ട്. പണം കൊണ്ടുവന്നതായോ കൊണ്ടുപോയതായോ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല.
വാർത്ത കാണാം - 

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News