നവീന്‍ ബാബു മരണം: വീണ്ടും ടി.വി പ്രശാന്തന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം
പ്രശാന്തന്‍ ഇനി സർക്കാര്‍ ശമ്പളം വാങ്ങില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ ടി.വി പ്രശാന്തന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വിവാദമായ പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്‍ ഇതു രണ്ടാം തവണയാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നു മൊഴി രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ പ്രശാന്തന്‍ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
അതേസമയം, പ്രശാന്തനെ സർവീസിൽനിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി ദിവ്യ പറഞ്ഞ കാര്യങ്ങളും ആരോഗ്യമന്ത്രി തള്ളി.
പരിയാരം മെഡിക്കൽ കോളജിലെ കരാര്‍ ജീവനക്കാരനായ ടിവി പ്രശാന്തനെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. സർക്കാരിന്‍റെ ശമ്പളം പ്രശാന്തന്‍ ഇനി വാങ്ങില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിൽ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മുഴുവൻ പേരെയും തള്ളിപ്പറയാനുള്ള പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരും നടപടി തുടങ്ങിയത്.
Summary: The investigation team recorded the statement of TV Prashanthan on the death of former ADM Naveen Babu