കോഴിക്കോട് സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണ് രണ്ടുകുട്ടികൾ മരിച്ചു

കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Update: 2023-07-23 14:44 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണ് രണ്ടുകുട്ടികൾ മരിച്ചു. കോരങ്ങാട് അല്‍ഫോന്‍സാ റോഡിലായിരുന്നു അപകടം. കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താമരശ്ശേരി കോരക്കാട് വട്ടക്കുരു അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ് ആദി (13) എന്നിവരാണ് കുളത്തിൽ വീണത്. കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് സെപ്റ്റിക് നിർമ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴയിലാണ് വീണത്. 

കുട്ടികൾ വെള്ളത്തിലേക്ക് ഇറങ്ങിയതാണോ അതോ അബദ്ധത്തിൽ വീണതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഏറെ നേരം കഴിഞ്ഞും കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടികളുടെ ചെരുപ്പും ബാഗും കണ്ടെടുത്തിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News