തിരുവനന്തപുരത്ത് ട്രയിന്‍ തട്ടി രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
ഫോണിൽ സംസാരിക്കുന്നതിനിടയിൽ ട്രയിൻ തട്ടിയതാകാം എന്നാണ് നിഗമനം
Update: 2021-09-07 04:27 GMT
തിരുവനന്തപുരം തുമ്പയിൽ ട്രയിൻ തട്ടി രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്.കുളത്തൂർ ചിത്തിര നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഫോണിൽ സംസാരിക്കുന്നതിനിടയിൽ ട്രയിൻ തട്ടിയതാകാം എന്നാണ് നിഗമനം. മൃതദേഹങ്ങൾ മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.