മുഖ്യമന്ത്രിക്കും ഗവർണർക്കും രണ്ടു കാറുകൾ കൂടി; വാങ്ങുന്നത് ഇന്നോവ ക്രിസ്റ്റ

കാർ വാങ്ങാനായി 72 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്

Update: 2022-07-18 16:10 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവർണർക്കുമായി രണ്ട് കാറുകൾകൂടി വാങ്ങുന്നു. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഡൽഹിയിലെ ആവശ്യങ്ങൾക്കായാണ് കാറുകൾ വാങ്ങുന്നത്.

ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ചാണ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഉത്തരവിറക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴിയാണ് കാർ വാങ്ങുന്നത്. ഇതിനായി 72 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ മുഖ്യമന്ത്രിക്കായി കിയാ കാർണിവൽ വാങ്ങിയിരുന്നു. 33 ലക്ഷം രൂപ വിലവരുന്ന കറുത്ത നിറത്തിലുള്ള കിയ കാർണിവൽ ആണ് വാങ്ങിയത്. നേരത്തെ വാങ്ങാൻ തീരുമാനിച്ചിരുന്ന ടാറ്റാ ഹാരിയറിനു പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് പുതിയ കാർ വാങ്ങിയത്.

Summary: Two Innova Crysta cars are being bought for the Kerala Governor Arif Mohammad Khan and CM Pinarayi Vijayan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News