കോട്ടയത്ത് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
വാക്ക് തർക്കത്തിന്റെ പേരിൽ ഇരുവരും ചേർന്ന് യുവാക്കളെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു
Update: 2023-04-13 15:23 GMT
കോട്ടയം: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുന്നന്താനം സ്വദേശി നന്ദു നാരായണൻ, തിരുവല്ല സ്വദേശി പ്രശോഭ് എന്നിവരാണ് അറസ്റ്റിലായത്. വാക്ക് തർക്കത്തിന്റെ പേരിൽ ഇരുവരും ചേർന്ന് യുവാക്കളെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്ത് വച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ യുവാക്കൾ ചികിത്സയിലാണുള്ളത്.
Two people have been arrested in the case of trying to kill youths in Kottayam