രണ്ടു വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം; തലച്ചോറിലെ രക്തസ്രാവം കുറഞ്ഞെന്ന് മെഡിക്കൽ ബുള്ളറ്റിൻ
തിങ്കളാഴ്ചയാണ് കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്
രണ്ടു വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തലച്ചോറിലെ രക്തസ്രാവം കുറഞ്ഞെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നട്ടെല്ലിൽ സുഷുംനാ നാഡിക്ക് മുമ്പിലായി രക്തസ്രാവം ഉണ്ട്. കുട്ടിക്ക് 24 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
തിങ്കളാഴ്ചയാണ് കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരിക്കിന്റെ കാരണം അമ്മ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരിക്കുപറ്റിയിട്ടും അമ്മ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോവാത്തതിൽ ദുരൂഹതയേറുകയാണ്.
ഇതിനിടെ കുട്ടിയുടെ അച്ഛന്‍ ആശുപത്രിയിലെത്തി. കുട്ടിയുടെ സ൦രക്ഷണ൦ തനിക്ക് വേണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു. മാനസിക വിഭ്രാന്തി ഉള്ള പോലെയാണ് അമ്മയു൦ അമ്മൂമ്മയു൦ പെരുമാറുന്നത്. കുട്ടിയുടെ ദേഹത്ത് ചിപ്പ് വെച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പറയുന്നു. അച്ഛൻ വീട്ടിലെ വിവരങ്ങൾ ചേ൪ത്തുന്നുവെന്ന് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറയുന്നതായി ശിശുക്ഷേമസമിതി ഉപാധ്യക്ഷൻ കെ എസ് അരുൺ കുമാർ പറഞ്ഞു.