പ്ലസ്​ടു ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ്​​: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയോട് അവമതിപ്പുണ്ടാകാൻ ഇടവരുത്തും -കെ.എസ്.യു

‘ഉത്തരവാദികളായ അധികാരികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം’

Update: 2025-03-22 12:40 GMT
പ്ലസ്​ടു ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ്​​: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയോട് അവമതിപ്പുണ്ടാകാൻ ഇടവരുത്തും -കെ.എസ്.യു
AddThis Website Tools
Advertising

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷകളിലെ ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകൾ ഉണ്ടായ സംഭവം ഗൗരവതരമെന്നും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയോട് അവമതിപ്പുണ്ടാക്കാൻ ഇടവരുത്തുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ അലോഷ്യസ് സേവ്യർ. പൊതുവിദ്യാഭ്യാസ മേഖലക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവത്തിൽ ഉത്തരവാദികളായ അധികാരികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊതു വിദ്യാഭാസ മന്ത്രിക്ക് കത്ത് നൽകി.

മാതൃഭാഷയായ മലയാളം പരീക്ഷയിൽ സർവ്വത്ര അക്ഷരത്തെറ്റുകളാണുളളത്. ഒ.എൻ.വി കുറുപ്പി​െൻറ കവിതയിൽ ഉൾപ്പടെ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. മലയാളം പരീക്ഷയിൽ ഇരുപതിലധികവും ബയോളജി, കെമസ്ട്രി, ഇക്കണോമിക്സ് പരീക്ഷകളുടെ ചോദ്യപേപ്പറിലും അക്ഷര തെറ്റുകളുടെ ഘോഷയാത്രയാണ്.

കേരളത്തിലെ പൊതുപരീക്ഷകളുടെ നടത്തിപ്പിലെ നിലവാര തകർച്ചയാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കുറ്റപ്പെടുത്തി. തെറ്റുകൾ ഇല്ലാത്ത ചോദ്യപേപ്പറുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടത് പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ ഉത്തരവാദിത്തമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News